മാവേലിക്കര: ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റുഫോമുകൾക്ക് നേരെയുള്ള കേന്ദ്ര സർക്കാരിന്റെ സെൻസറിംഗ് ശ്രമം പരമ്പരാഗത പത്ര ദൃശ്യ മാദ്ധ്യമങ്ങൾക്ക് എതിരെ നിലനിൽക്കുന്ന അദൃശ്യ സെൻസറിങ്ങിന്റെ തുറന്ന രൂപമാണെന്ന് കോൺഗ്രസ്സ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. വാർത്തകൾക്കും അഭിപ്രായരൂപീകണത്തിനും യുവതലമുറ ഏറ്റവുമധികം ആശ്രയിക്കുന്ന ഡിജിറ്റൽ വാർത്താ പ്ലാറ്റുഫോമുകളെ ബി.ജെ.പി സർക്കാർ ലക്ഷ്യംവയ്ക്കുന്നത് അവർക്കെതിരെയുള്ള സ്വതന്ത്ര നിലപാടുകൾ യുവജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനാണ്. എല്ലാത്തരം എതിർശബ്ദങ്ങൾക്കും കേന്ദ്ര സർക്കാർ കൂച്ചുവിലങ്ങിടുകയാണ്. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.