resmi-happy-home

ആലപ്പുഴ : രശ്മി ആനന്ദഭവനം ശിലാസ്ഥാപനം 16ന് രാവിലെ 10ന് ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ക്ളാപ്പനയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും പൊതുപ്രവർത്തകനുമായിരുന്ന ക്ളാപ്പന ആനന്ദന്റെ സ്മരണയ്ക്കായി ക്ളാപ്പന പഞ്ചായത്തിൽ അദ്ദേഹത്തിന്റെ കുടുംബമാണ് 'ആനന്ദഭവനം" എന്ന പേരിൽ വീട് സൗജന്യമായി നിർമ്മിച്ച് നൽകുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും ക്ളാപ്പന ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ തണ്ടളത്ത് ജുമൈലത്താണ് വീടിന് അർഹത നേടിയത്. ക്ളാപ്പന ആനന്ദന്റെ ജാമാതാവും രശ്മി ഹാപ്പി ഹോം മാനേജിംഗ് ഡയറക്ടറുമായ കെ.രവീന്ദ്രനാണ് രശ്മി ആനന്ദഭവനത്തിന്റെ നിർമ്മാണത്തുക സംഭാവനയായി നൽകിയത്. ക്ളാപ്പന ആനന്ദന്റെ ചരമവാർഷിക ദിനമായ ജൂൺ 29ന് താക്കോൽദാനം നിർവ്വഹിക്കും.