ചേർത്തല:സംസ്ഥാന സർക്കാരിന്റെ കെ.ഫോൺ പദ്ധതിക്ക് വേണ്ടി ഹൈ ടെൻഷൻ ടവർ ലൈനിൽക്കൂടി കേബിൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിനടക്കുന്നതിനാൽ കെ.എസ്.ഇ.ബി ചേർത്തല ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഓംകരേശ്വരം, പരപ്പേൽ, ചെങ്ങണ്ട, വാരനാട്, പഴംങ്കുളം പ്രദേശങ്ങളിൽ ഇന്ന് വ്യാഴാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.