ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഷാപ്പ് തുറന്ന് പ്രവർത്തിച്ചിട്ടും ജോലിചെയ്യാത്ത തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. ക്ലാസ് 8 മുതൽ 12 വരെയുള്ള കുട്ടികൾക്ക് 70 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന അപേക്ഷകർ സ്ഥാപനത്തിന് തൻവർഷം അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ഗവൺമെന്റിൽ നിന്ന് ലഭിച്ച ഉത്തരവ് ഹാജരാക്കണം. പൂർണമായി പൂരിപ്പിച്ച അപേക്ഷകൾ ബാങ്ക് പാസ്ബുക്ക് പകർപ്പു സഹിതം ജില്ലാ ഒാഫീസിൽ ഡിസംബർ 31 നകം ഹാജരാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0477-2267751.