ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് ആർ.എസ്.പി(ബി) സംസ്ഥാന ജനറൽ സെക്രട്ടറി എ.വി.താമരാക്ഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
. ലാവ്ലിൻ കേസ് നീട്ടിക്കൊണ്ടു പോകുന്നത് ബി.ജെ.പിയുടെ സഹായത്താലാണ്. സർക്കാർ സഹായത്തോടെ കോളേജുകളും സ്കൂളുകളും മയക്കുമരുന്ന് കേന്ദ്രങ്ങളാക്കി മാറ്റി. അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ വിശ്വാസ്യത തെളിയിക്കപ്പെടുന്നത് സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ അവസാനഘട്ടത്തിലായിരിക്കുമെന്നും താമരാക്ഷൻ പറഞ്ഞു. ഡി.രാധാകൃഷ്ണപ്പണിക്കർ, മുരളി ചേമ്പിക്കാട്, എ.പി.ജോർജ്, പ്രമോദ് ഒറ്റക്കണ്ടം എന്നിവരും സംബന്ധിച്ചു.