vn
രാജു അപ്സര സമരപ്പന്തൽ സന്ദർശിച്ച പിന്തുണ അറിയിക്കുന്നു

ഹരിപ്പാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു നടക്കുന്ന നിരാഹാര സത്യാഗ്രഹത്തിന്റെ നാലാം ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ആരാധനാലയങ്ങളെയും വ്യാപാരികളെയും സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി. സി ഉദയകുമാർ, യൂണിറ്റ് പ്രസിഡന്റ് ഷിബു രാജ്, വൈസ് പ്രസിഡന്റ് അജിത് കുമാർ, ജനറൽ സെക്രട്ടറി സുനിൽ തോമസ്, ട്രഷറർ ഹരീഷ് കുമാർ, ബിനോയ് തോമസ്, സ്ലീബാ, സജു, ബിനു സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.