ഹരിപ്പാട്: ദളിത് പെൺകുട്ടികളും കുഞ്ഞുങ്ങളും നിരന്തരമായി പീഡനങ്ങൾക്ക് വിധേയമാകുന്ന സാഹചര്യത്തി​ൽ ഇവർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കരുവാറ്റ മുതൽ ഹരിപ്പാട് വരെ കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻ്റ് എം.ശ്രീക്കുട്ടൻ നയിച്ച നീതിയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.വി സ്നേഹ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ, ജില്ലാ സെക്രട്ടറിമാരായ ഷിയാസ് റഹിം, സുജിത്ത്.സി, വൈശാഖ് പൊന്മുടിയിൽ, ഷാനിൽ സാജൻ, ബിനു മുതുകുളം, നകുലൻ പള്ളിപ്പാട്, വിപിൻ ചേപ്പാട്, ആര്യാകൃഷ്ണൻ, ബിലാൽ ആറാട്ടുപുഴ, സന്ദീപ് കരുവാറ്റ, ഷാരോൺ പല്ലന തുടങ്ങിയവർ സംസാരിച്ചു.