s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 568 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8701ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്തു നിന്നും ഒരാൾ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ് . 553പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 11പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 371പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 31309ആയി. ചേർത്തല സ്വദേശി കുഞ്ഞുമാണി(70), കടുവിനാൽ സ്വദേശി താഹക്കുഞ്ഞ്(53), ആലപ്പുഴ സ്വദേശി ബേബി(72) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:15,162

 വിവിധ ആശുപത്രികളിലുള്ളവർ: 6691

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 239