ആലപ്പുഴ: നിയന്ത്രണം വിട്ട സ്കൂട്ടർ കാനയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഹരിപ്പാട് തൃക്കുന്നപ്പുഴ പതിയാങ്കര തൈപ്പറമ്പിൽ സജീവന്റെ മകൻ ഗോകുൽ(22) ആണ് മരിച്ചത് .
ബുധനാഴ്ച രാത്രി 10.27 ന് ആലപ്പുഴ കളക്ടറേറ്റിന് സമീപമായിരുന്നു അപകടം. ബീച്ച് വാർഡിൽ ഇ.എസ്.എെക്ക് സമീപമുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ഗോകുൽ കാനയിൽ വീണത്. ശബ്ദം കേട്ട് സമീപവാസി റോഡിലിറങ്ങി നോക്കിയെങ്കിലും സ്കൂട്ടറും യുവാവും കാനയിൽ വീണുകിടന്നത് കണ്ടിരുന്നില്ല. ഇന്നലെ രാവിലെ ഏഴിനാണ് സമീപവാസികൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ സ്കൂട്ടർ നിയന്ത്രണം തെറ്റി കാനയിൽ വീണാണ് അപകടമെന്ന് സി.സി ടിവി കാമറകൾ പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. തലയിടിച്ച് വീണ് കഴുത്ത് ഭാഗം ഒടിഞ്ഞതാണ് മരണത്തിന് ഇടയാക്കിയത്. ഗോകുൽ ഹെൽമെറ്റ് ധരിച്ചിരുന്നു. കൊവിഡ് ടെസ്റ്റിന് ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.അമ്മ : രാധാമണി, സഹോദരൻ: വിഷ്ണു