ph

കായംകുളം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ അനുസ്മരണം നടത്തി. സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ഡോ. പി. രാജേന്ദ്രൻ നായർ, എൻ. രാജ്‌നാഥ്, വർഗീസ്‌ പോത്തൻ, കണിശ്ശേരി മുരളി എന്നിവർ സംസാരി​ച്ചു.