മുതുകുളം: മുതുകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ ബി.ജെ.പി മുതുകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കാര്യാലയവും പരിസരവും വൃത്തിയാക്കി ചാണകവെള്ളം തളിച്ചു. തുടർന്ന് ലഡു വിതരണവും നടത്തി. ബി .ജെ .പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആ മച്ചാലിൽ ഉണ്ണി, മണ്ഡലം കമ്മിറ്റി അംഗം .സോമശേഖരൻ പിള്ള ,ജന:സെക്രട്ടറി കെ.ഹരികൃഷ്ണൻ, രാഷ്ട്രീയ സ്വയം സേവക സംഘം മണ്ഡൽ കാര്യവാഹ് ദീപക് കൃഷ്ണ, അയ്യപ്പൻ, ജയകൃഷ്ണൻ, പ്രവീൺ കുമാർ, ചന്ദ്രൻ പിള്ള, വൈശാഖ് എന്നിവർ നേതൃത്വം നൽകി..