nxn

ഹരിപ്പാട്: വിശുദ്ധവും പൗരാണികവുമായ ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ചേപ്പാട്ട് ദേശീയപാതാ വികസനത്തിന് എലവേറ്റഡ് ഹൈവെയാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചേപ്പാട് വലിയപള്ളിയിൽ നാലാം ദിവസം നടക്കുന്ന റിലേ സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേപ്പാട് ഓർത്തഡോക്സ് വലിയപള്ളി, കാത്തലിക് മലങ്കര പള്ളി, ചേപ്പാട് മാർത്തോമ്മ പള്ളി എന്നി​വയും യു പി സ്കൂൾ തുടങ്ങി നിരവധി സ്കൂളുകളും അടക്കമുള്ളവ ദേശീയപാത വികസനത്തിലൂടെ നഷ്ടപ്പെടുകയാണ്. നാട്ടിലെ മുഴുവൻ ജനങ്ങളും ഒന്നിച്ച് നിന്ന് ദേവാലയങ്ങളും വിദ്യാലയങ്ങളും സംരക്ഷിക്കും. ആരും വികസനത്തിന് എതിരല്ല. ദേശീയപാത വികസനം വേണം എന്നാണ് എല്ലാവരുടെയും ആവശ്യം, അതിന് ചർച്ചകളിലൂടെ രമ്യമായ പരിഹാരം ഉണ്ടാകണമെന്നും അതി​ന് . മുൻകൈ എടുക്കാൻ ഞാൻ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. ഇടവക വികാരി ഫാ അലക്സാണ്ടർ വട്ടക്കാട്ട്,ഫാ.ഈശോ ഫിലിപ്പോസ്, ഫാ.വർഗീസ് ജോർജ് തുടങ്ങിയവർ ഉപവാസത്തിന് നേതൃത്വം നൽകി. സുജിത്ത് എസ് ചേപ്പാട് എം കെ ശ്രീനിവാസൻ,മണികുമാർ,ജേക്കബ് തറയിൽ,ബിജു വർഗീസ്,ഉമ്മൻ പി വർഗീസ്,അനിവർഗീസ്, ഫാ.അലക്സാണ്ടർ വട്ടക്കാട്ട്,ഫാ.വർഗീസ് ജോർജ്,സുനിൽതോമസ്,ഫാ.ലിജോ ഫിലിപ്പോസ് പങ്കെടുത്തു