ഹരിപ്പാട്: വികസനത്തിന്റെ പേരിൽ പൈതൃകവും പരിസ്ഥിതിയും നശിപ്പിക്കുന്നത് ശരിയല്ലെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാദർ വർഗീസ് ജോർജ് നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ സമവായത്തിനാണ് ശ്രമിക്കേണ്ടത്. സ്പർദ്ധ ഉണ്ടാക്കി സാമുദായിക ഐക്യം തകർക്കാൻ തയ്യാറാകരുത്. വികസനത്തിന് ആരും എതിരല്ല. എന്നാൽ അധാർമികമായ പ്രവർത്തനങ്ങൾ വികസനമെന്ന പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ. സോമൻ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ. ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ. എസ് വിനോദ്, ഫാ.ജോർജ് വട്ടയ്ക്കാട്ട്. ഉമ്മൻ പി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.