അമ്പലപ്പുഴ: കഞ്ഞിപ്പാടം കൂറ്റുവേലി ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവും മണ്ഡലപൂജയും 16 മുതൽ ഡിസംബർ 27 വരെ നടക്കും. മണ്ഡലപൂജ, മുഴുക്കാപ്പ് എന്നിവ ബുക്ക് ചെയ്യുന്നതിന് ഭക്തജനങ്ങൾക്ക് ദേവസ്വം ഓഫീസിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.