കുട്ടനാട് : എസ് .എൻ .ഡി .പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ വൈദിക സമിതിയുടെ നേതൃത്വത്തിൽ 15ന് യൂണിയൻ ഹാളിൽ 'വൈദ്യം ശരീരത്തിനും വൈദികം മനസിനും " എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം. 20 മിനിട്ടിൽ അധികരിക്കാത്തതായിരിക്കണം പ്രബന്ധം. വിശദവിവരങ്ങൾക്ക് 9744266121,9747714058 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് വൈദിക സമിതി യൂണിയൻ കൺവീനർ ശ്യാം ശാന്തി അറിയിച്ചു.