ചേർത്തല:ചേർത്തല നഗരസഭയിൽ എൽ.ഡി.എഫ് സീ​റ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ ൽ പ്രഖ്യാപിച്ചു. പരിചയസമ്പന്നർക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം ഉറപ്പിക്കുന്നതാണ് സ്ഥാനാർത്ഥി പട്ടിക.സി.പി.എം 21 സീ​റ്റിലും,സി.പി.ഐ എട്ടിടത്തും കേരള കോൺ. എം മൂന്നിടത്തും കോൺ. എസ്, എൻ.സി.പി, എൽ.ജെ.ഡി എന്നിവ ഓരോന്നുവീതം സീ​റ്റിലുമാണ് മത്സരിക്കുക. മുൻ ചെയർമാൻമാരായ സി.പി.എമ്മിലെ പി ഷാജിമോഹൻ,ഏലിക്കുട്ടി ജോൺ എന്നിവരും കേരള കോൺഗ്രസ് എമ്മിലെ വി.ടി.ജോസഫും പട്ടികയിലുണ്ട്. 16ന് നാമനിർദേശ പത്രിക സമർപ്പിക്കും.

സ്ഥാനാർത്ഥി പട്ടിക: വാർഡ് ഒന്ന്‌ സ്മിത സന്തോഷ്(സി.പി.ഐ), രണ്ട് :ഷീജ സന്തോഷ്(കേരള കോൺ. എം), മൂന്ന്‌ :ജോഷിത(സി.പി.ഐ), നാല്: ഷാജിമോഹൻ(സി.പി.എം), 5: ഡി.സൽജി(സി.പി.എം), 6:കനകമ്മ(സി.പി.ഐ), 7:എസ് സനീഷ്(സി.പി.എം), 8:ഷേർളി ഭാർഗവൻ(സി.പി.എം), 9:കെ.ആർ.ദേവദാസ്(സി.പി.ഐ), 10:എസ്.സുനിമോൾ(സി.പി.എം), 11:ജി:ജയശങ്കർ(സ്വതന്ത്രൻ), 12: പി.അംബിക(സ്വതന്ത്രൻ), 13: പി ജ്യോതിമോൾ(സ്വതന്ത്ര), 14 :ടി .എസ്.അജയകുമാർ(സി.പി.ഐ), 15:അനുപ് ചാക്കോ(സി.പി.എം), 16:സീമ ഷിബു(സി.പി.എം), 17 :ജി രഞ്ജിത്ത്(സി.പി.എം), 18: എം.കെ.പുഷ്പകുമാർ(സി.പി.എം), 19:എസ്.ശ്രീജ (സി.പി.എം), 20: സീനാമോൾ ദിനകരൻ(സി.പി.എം), 21:ഇ.കെ.മധു(സി.പി.എം), 22: മാധുരി സാബു(സി.പി.എം), 23:രാജേഷ്(സി.പി.എം), 24:ശോഭ ജോഷി(സ്വതന്ത്ര.), 25:അഡ്വ. മനു ഹർഷകുമാർ(സി.പി.എം), 26: വി ടി ജോസഫ്(കേരള കോൺഗ്രസ് എം), 27:ഏലിക്കുട്ടി ജോൺ(സി.പി.എം), 2: ലിസി ടോമി(കോൺഗ്രസ് എസ്), 29:ശ്രീദേവി(സ്വതന്ത്ര), 30:കെ.എസ്.സലിം സുലൈമാൻ(സി.പി.ഐ), 31:ടെൻസൻ പുളിക്കൻ(എൽ.ജെ.ഡി), 32:ലാലി കുര്യാക്കോസ്(കേരള കോൺഗ്രസ് എം), 33: പെണ്ണമ്മ തോമസ്(സി.പി.ഐ), 34:രജിത അശോകൻ(സി.പി.എം), 35: എ.എസ് സാബു(സി.പി.എം).

യു.ഡി.എഫിനെതിരെ വോട്ടർമാർ

വിധിയെഴുതും:മന്ത്രി പി.തിലോത്തമൻ

ചേർത്തല:ചേർത്തല നഗരസഭയിൽ 10 വർഷത്തെ വികസന മുരടിപ്പിന് കാരണക്കാരായ യു.ഡി.എഫിന്റെ സങ്കുചിത കക്ഷിരാഷ്ട്രീയ നിലപാടിനെതിരെ വോട്ടർമാർ വിധിയെഴുതണമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു. നഗരമേഖലയുടെ മുഖച്ഛായ മാ​റ്റിയ വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുകയായിരുന്നു തിലോത്തമൻ.10 വർഷത്തിന് മുമ്പ് എൽ.ഡി.എഫ് ഭരണസമിതിയും സംസ്ഥാന സർക്കാരും നടപ്പാക്കിയ പദ്ധതികളല്ലാതെ മ​റ്റൊന്നും പിന്നീട് ഉണ്ടായില്ല. താലൂക്ക് ആശുപത്രി വികസനം ഇതിന് ഉദാഹരണമാണ്.ആശുപത്രിയുടെ സമഗ്രവികസനത്തിന് കിഫ്ബിയിൽനിന്ന് 80 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.ചേർത്തലയുടെ ചരിത്രവികസനത്തിന് കോടികളുടെ പദ്ധതി നടപ്പാക്കിയ സർക്കാരിനുള്ള പിന്തുണയും നഗരസഭയിൽ എൽ.ഡി.എഫിന് വിജയം സുനിശ്ചിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ കെ.പ്രസാദ്, എം.സി.സിദ്ധാർഥൻ,കെ.രാജപ്പൻനായർ, വി.ടി.ജോസഫ്, എൻ.ആർ.ബാബുരാജ്,ടി.ടി.ജിസ്‌മോൻ, വി.ടി.രഘുനാഥൻനായർ, ടോമി എബ്രഹാം, ജെ​റ്റിൻ കൈമാപ്പറമ്പിൽ, എൻ.പി.ബദറുദീൻ എന്നിവർ പങ്കെടുത്തു.