ചാരുംമൂട്: കെ.എസ്.യു മാവേലിക്കര അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ നീതിയാത്ര നടത്തി.
മാങ്കാംകുഴിയിൽ നിന്നുമാരംഭിച്ച യാത്ര ചാരുംമൂട്ടിൽ സമാപിച്ചു. അസംബ്‌ളി കമ്മിറ്റി പ്രസിഡന്റ് റിയാസ്‌പത്തിശ്ശേരിലിന് പതാക കൈമാറി കെ.പി.സി.സി ജനറൽ ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സിംജോ സാമുവൽ,
മനു ഫിലിപ്പ്, ഫഹദ്, രോഹിത്, ഷാൻ, ഫയാസ്, ജിഷ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. എസ്. സാദിഖ്, എസ് ഷംജിത്ത് മരങ്ങാട്ട്, റമീസ് ചാരുമൂട് തുടങ്ങിയവർ സംസാരിച്ചു.