ആലപ്പുഴ: മെഡിക്കൽ ഷോപ്പുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഹരിപ്പാട് പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരെ മദ്യലഹരിയിൽ എത്തിയ ആൾ ബുധനാഴ്ച മർദ്ദിച്ചിരുന്നു. ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണമെന്ന് എ.കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ, സെക്രട്ടറി ടി.കെ. അനിൽ എന്നിവർ ആവശ്യപ്പെട്ടു.