മാവേലിക്കര : സൈനിക പെൻഷൻ വെട്ടികുറക്കാനുള്ള കേന്ദ്ര ഡിഫൻസ് സ്റ്റാഫ് ചീഫിന്റെ നിർദ്ദേശത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മി​റ്റി പ്രതിഷേധിച്ചു. നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യരക്ഷാ മന്ത്രിക്ക് നിവേദനം നൽകാൻ താലൂക്ക് കമ്മി​റ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എസ്.മുരളീധര കൈമൾ അദ്ധ്യക്ഷനായി. സെക്രട്ടറി പങ്കജാക്ഷൻപിള്ള, ജാഫർകുട്ടി, ബി.എൻ.ശശിരാജ്, എസ്.വിജയൻപിള്ള, ചന്ദ്രശേഖരൻപിള്ള എന്നിവർ സംസാരിച്ചു.