ആലപ്പുഴ: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഏഴ് നാമനിർദ്ദേശ പത്രികകൾ ഇന്നലെ ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, നഗരസഭകളിലേക്ക് നാമ നിർദ്ദേശ പത്രികകൾ ഇന്നലെ ലഭിച്ചില്ല. തുറവൂർ, മാവേലിക്കര തെക്കേക്കര, കൃഷ്ണപുരം, പട്ടണക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഒന്നുവീതവും വിയപുരം പഞ്ചായത്തിൽ മൂന്നും നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.