മാവേലിക്കര: താമസമില്ലാത്ത വീട്ടിൽ മോഷണം. ആഞ്ഞിലിപ്രാ പടുകാൽ പാലത്തിന് സമീപം മൂലപ്പറമ്പിൽ രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന നിലവിളക്ക്, ഉരുളി ഉൾപ്പെടെയുള്ള ഓട്ടുപാത്രങ്ങൾ മോഷണം പോയിട്ടുണ്ട്. കാമറയും ഹാർഡ് ഡിസ്കും മോഷ്ടാവ് കവർന്നി​ട്ടുണ്ട്. മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലാണ്. ഇന്നലെ പകൽ വീട്ടുകാർ എത്തിയപ്പോഴാണ് വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ടത്. ഏതാനം നാളുകളായി വീട്ടുകാർ തട്ടാരമ്പലത്തിലെ കുടുംബ വീട്ടിലാണ് താമസം. കഴിഞ്ഞ ഓഗസ്റ്റിൽ വീടിന്റെ കതക് തകർത്ത് മോഷ്ടാക്കൾ മോഷണ ശ്രമം നടത്തി​യി​രുന്നു.