a

മാവേലിക്കര: തടത്തിലാലിന് പടിഞ്ഞാറ് ഭാഗത്ത് കലമാനെ കണ്ടെന്ന് നാട്ടുകാർ. ഇന്നലെ വൈകിട്ട് 5നാണ് സംഭവം. റോഡിലൂടെ ഓടിപ്പോകുന്ന കലമാന്റെ ചിത്രം ബൈക്കിലെത്തിയ യുവാക്കൾ പകർത്തി. ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുറത്തികാട് പൊലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വി​വരം വനം വകുപ്പിനെ അറിയിച്ചതായി പൊലീസ് പറഞ്ഞു.