homam

ഓം

അഗ്നേ തവ യത്തേജസ് തദ് ബ്രാഹ്മം

അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി

ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി സപ്ത ജിഹ്വാ:

ത്വയി വിഷയാ ഇതി സമിധോ ജുഹോമി

അഹമിത്യാജ്യം ജുഹോമി

ത്വം ന: പ്രസീദ,പ്രസീദ

ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ:

ഓം ശാന്തി: ശാന്തി: ശാന്തി:

സാരാംശം

ഓം എന്ന ബ്രഹ്മ വചസ്സിൽ തുടങ്ങുന്ന അല്ലയോ അഗ്നേ നിനക്ക് യാതെല്ലാം തേജസുകൾ ഉണ്ടോ അതെല്ലാം ബ്രഹ്മസംബന്ധിയാകുന്നു.ആയതിനാൽ നീയും പ്രത്യക്ഷ ബ്രഹ്മസ്വരൂപമാകുന്നു.അങ്ങനെയുള്ള നിനക്ക് പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അടങ്ങുന്ന ഏഴ്‌ നാവുകൾ ഉണ്ട്.അതിപ്രകാരമാകുന്നു,കാളി,കരാളി,മനോജവ, സുധൂമ്ര,സുവർണ്ണ ,സ്ഫുലിംഗിനി,വിശ്വരുചി എന്നിവയാകുന്നു.എന്റെ സർവ്വ സംസാര വിഷയങ്ങളെയും ഞാനിതാ സമിത്തുക്കളായ് നിന്നിൽ സമർപ്പിക്കുന്നു.എന്റെ സംസാര വിഷയങ്ങൾക്ക് കാരണമായ ഞാനെന്ന ഭാവത്തെ നെയ്യായ് നിന്നിൽ സമർപ്പിക്കുന്നു.അതുകൊണ്ട് നീ എന്നിൽ പ്രസാദിച്ചാലും...പ്രസാദിച്ചാലും.. ആദ്ധ്യാത്മിക ഉന്നതി നൽകുന്ന ശ്രേയോ മാർഗവും ഭൗതികസൗഭാഗ്യങ്ങൾ നൽകുന്ന പ്രേയോ മാർഗവും നീ എനിക്ക് തുറന്ന് തന്നാലും,നിന്നിൽ ഞാനിതാ സർവ്വാർപ്പണം ചെയ്യുന്നു.ആയതിനാൽ എനിക്ക് ആദ്ധ്യാത്മികം ( തന്നിൽ നിന്നും ഉണ്ടാകുന്നതും) ആധിദൈവീകം പ്രകൃതി പീഡകളാലുണ്ടാകുന്നതും) ആധി ദൗതീകം (ജന്തുജീവജാലങ്ങളിൽ നിന്നും) ഉളവാകുന്ന പീഡകളിൽ നിന്നും മൂന്ന് തരം ശാന്തിയും നൽകിയാലും.

അഗ്നിയെ ബ്രഹ്മമായി കണ്ട് ഗുരു എഴുതി അഗ്നിമന്ത്രമാണ്

(തയ്യാറാക്കിയത്:സ്വാമി പ്രണവസ്വരൂപാനന്ദ ,ശ്രീനാരായണ തപോവനം,ചേർത്തല)