ആലപ്പുഴ: ഭാരതീയ ചികിത്സാവകുപ്പ്, എ.എം.എ.ഐ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ആയുർവേദ ദിനാചരണം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്. ഷീബ അദ്ധ്യക്ഷയായി. ഗവ. ആയുർവേദ കോളേജ് ആർ.എം.ഒ ഡോ.എസ്.ഗോപകുമാർ കൊവിഡും ആയുർവേദവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.രാധാകൃഷ്ണൻ ,ഡോ.ശ്രീജിനൻ,ശ്രീകുമാരൻ തമ്പി, ജി.ശശിധരൻ ,ഡോ.സൈനുലാബ്ദീൻ, ഡോ.റാണി.പി.എസ് ,ഡോ.ശാലിനി തോമസ് , ഡോ.രശ്മി എസ്.രാജ് ,വിമൽറോയ്, സി.ഷീല, ഡോ.റോയ് ബി. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി സ്വാഗതം പറഞ്ഞു.