ele

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിപ്പിലും ഹരിത നിയമാവലി ചട്ടം നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. കളക്ടറേ​റ്റിൽ ഹരിതകർമസേന, ശുചിത്വ സേന, മ​റ്റു വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ കോട്ടൻ തുണി, പേപ്പർ തുടങ്ങിയ പുനചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുവാൻ കുടുംബശ്രീയുടെ സഹായം തേടും. . പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാൻ പ്റാദേശിക കുടുംബശ്രീ യൂണി​റ്റുകളെ ചുമതലപ്പെടുത്തും. ഭക്ഷണം വിതരണം ചെയ്യാൻ പ്ലാസ്​റ്റിക് ബോട്ടിലും കണ്ടെയ്‌നറുകളും ഉപയോഗിക്കരുതെന്നും കളക്ടർ പറഞ്ഞു.

യോഗത്തിൽ എ.ഡി.എം ജെ. മോബി, ഹരികേരള മിഷൻ ജില്ലാ കോഓർഡിനേ​റ്റർ കെ. എസ്. രാജേഷ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേ​റ്റർ പി .വി .ജയകുമാരി എന്നിവർ പങ്കെുത്തു.