ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ ചുങ്കം തോട്ടിൽ നിന്ന് ആരംഭിച്ച് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ പൂക്കൈതയാറിൽ പതിക്കുന്ന കാപ്പിത്തോട് നവീകരിക്കാനുള്ള പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ കത്തിൽ മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു.തോടിന്റെ ആഴവും വീതിയും കൂട്ടി പുനർനിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനും കാക്കാഴം, വളഞ്ഞവഴി ഭാഗത്ത് മത്സ്യസംസ്‌കരണ മലിനജലം ശുദ്ധീകരിക്കുന്നതിനും വേണ്ടിയുള്ളതാണ് 21 കോടി യുടെ പദ്ധതി. ആലപ്പുഴ കനാൽ നവീകരണത്തിന്റെ ഭാഗമായി കാപ്പിത്തോട് നവീകരിക്കാതിരുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഇതേപ്പറ്റി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും എക്സിക്യൂട്ടീവ് എൻജിനീയറോട് മന്ത്റി ആവശ്യപ്പെട്ടു.
2011-16 കാലയളവിൽ എം.എൽ.എ ആയിരിക്കെ രണ്ടര വർഷക്കാലത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന്10 കോടി രൂപ ധനകാര്യ വകുപ്പുമന്ത്റിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി പദ്ധതിക്കായിമാറ്റിവച്ചു. ഇതോടൊപ്പം ജില്ലാ പഞ്ചായത്തും നഗരസഭയും പഞ്ചാത്തുകളുംചേർന്ന് 8 കോടി രൂപ നീക്കിവെച്ചതും ഉൾപ്പെടെ 18 കോടി രൂപയുടെ പദ്ധതിയാണ്ആവിഷ്കരിച്ചത്. ഇതിന്റെ നടത്തിപ്പിനായി ഒരു സംഘം രൂപീകരിക്കുകയുംചെയ്തു. എന്നാൽ പദ്ധതി സർക്കാർ ഏറ്റെടുത്ത് നിർമ്മിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്റിയായിരുന്ന ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനത്തെ തുടർന്ന് ആസ്തി വികസന ഫണ്ടിൽ നിന്നും മാറ്റിവെച്ച തുക മണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളിൽകെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടിചെലവഴിക്കുകയായിരുന്നു.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷംകിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 21 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിന് അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ നിർവ്വ
ഹണം അടിയന്തരമായി ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയതെന്ന് മന്ത്റി പറഞ്ഞു.