വള്ളികുന്നം: വിശ്വ ആയുർവേദ പരിഷത്തും വള്ളികുന്നം ചൂനാട് കല്യാണിശേരിൽ മൾട്ടിസ്‌പെഷ്യാലി​റ്റി ആയുർവേദ ഹോസ്പി​റ്റലും സംയുക്തമായി സംഘടിപ്പിച്ച ധന്വന്തരി ജയന്തി ആഘോഷ പരിപാടികൾ ഡോ. രവികുമാർ കല്യാണിശേരിൽ ഉദ്ഘാടനം ചെയ്തു.
ഡോ. രാജസൂനു അധ്യക്ഷത വഹിച്ചു. വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണൻ ധന്വന്തരി ജയന്തി സന്ദേശം നൽകി.റിട്ട. ഡി.എം.ഓ. ഡോ.പി.ആർ.ഗോപാലകൃഷ്ണ പിള്ള അനുഗ്രഹ പ്രഭാഷണം നടത്തി.ഗുരു വന്ദനം, ആയുർവേദ ബോധവത്കരണ ക്ലാസ്, സൗജന്യ ഔഷധ വിതരണം, ധൂപന ദ്റവ്യ വിതരണം എന്നിവയും നടത്തി.
ഡോ.ആർ.പൂജ,ഡോ.ശ്രീജ പ്രവീൺ, ഡോ. വിജില,ഋഷിഗോവിങ് കല്യാണിശേരിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.