അമ്പലപ്പുഴ : കാർ തട്ടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 17-ാം വാർഡ് അറക്കൽ ജസ്റ്റിൻ (ബാബുക്കുട്ടൻ 53) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞു പായൽക്കുളങ്ങരയിൽ നിന്ന് വരുന്നതിനിടയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 ഓടെ ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിലായിരുന്നു അപകടം. ജസ്റ്റിൻ ഓടിച്ച സ്കൂട്ടറിൽ ഇടിച്ച കാർ നിറുത്താതെ പോയി. പരിക്കേറ്റ ജസ്റ്റിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: മോളി. മകൻ:ജെൻസ്.