ഹരിപ്പാട്: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചേപ്പാട് പളളിയുടെ ഭാഗത്ത് റോഡിന്റെ പരിഷ്‌കരിച്ച അലൈൻമെന്റിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നല്‍കി. ദേശീയ പാതാവികസനത്തിന്റെ ഭാഗമായി പൊതുജനങ്ങളും, മതമേലദ്ധ്യക്ഷന്‍മാരും ഉയർത്തുന്ന ആശങ്കകളും, ആക്ഷേപങ്ങളും രമ്യമായി പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു ഓൺലൈൻ മീറ്റിംഗ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത് വിഷയത്തിൽ രമ്യമായ പരിഹാരം എത്രയും വേഗം കാണണമെന്നും മുഖ്യമന്ത്രിയോട് ചെന്നിത്തല ആവശ്യപ്പെട്ടു.