ആലപ്പുഴ:പുഞ്ചകൃഷിക്കായി നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് വാങ്ങിയ വിത്തിൽ ഭൂരിഭാഗവും കിളിർക്കാതെ പോയതുമൂലം ഉണ്ടായ നഷ്ടം കണക്കാക്കി കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃയോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.
സിബി കല്ലുപാത്ര , ജേക്കബ് എട്ടുപറയിൽ , ഇ.ഷാബ്ദ്ദീൻ , ജോമോൻകുമരകം , പി.റ്റി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ ഭാരവാഹികൾ കൃഷിമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്ന് ബേബി പാറക്കാടൻ പറഞ്ഞു.പരിഹാരം കാണാത്തപക്ഷം 19 ന് വ്യാഴാഴ്ച കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തും.