ആലപ്പുഴ: ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനമായ നാളെ ജില്ല പ്രൊബേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നല്ല നടപ്പ് ദിനം ആചരിക്കും. ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ വി .ആർ കൃഷ്ണയ്യരുടെ ചരമദിനമായ ഡിസംബർ 4 വരെ പ്രൊബേഷൻ വാരമായും ആചരിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് വാരാചരണത്തിന്റെ ഉദ്ഘാടനചടങ്ങുകൾ . 15ന് രാവിലെ 11 മണിക്ക് ജില്ലാ ജഡ്ജി എ. ബദറുദീൻ വാരാചരണം ഉദ്ഘാടനം ചെയ്യും. ജില്ല ലീഗൽ സർവീസ് സെക്രട്ടറി കെ. ജി .ഉണ്ണികൃഷ്ണൻ വി .ആർ. കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തും.