ആലപ്പുഴ: തു്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഗ്രാമപഞ്ചായത്ത്,നഗരസഭകളിലായി 24 നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ച ,കെ പത്രികകളുടെ എണ്ണം 31ആയി. ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള നാമ നിർദ്ദേശ പത്രികകൾ ഇന്നലെ ലഭിച്ചിട്ടില്ല. ആല,ചമ്പക്കുളം,ചിങ്ങോലി,എഴുപുന്ന,മണ്ണഞ്ചേരി,മാവേലിക്കര തെക്കേക്കര,നെടുമുടി,പത്തിയൂർ,തഴക്കര, തൈക്കാട്ടുശേരി, വയലാർ എന്നീ പഞ്ചായത്തുകളിൽ ഒന്ന് വീതം, അരൂർ,ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ മൂന്ന് വീതം, തണ്ണീർമുക്കം രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്തുകളിൽ ലഭിച്ച പത്രികൾ. ആലപ്പുഴ,ചെങ്ങന്നൂർ,ചേർത്തല മുനിസിപ്പാലിറ്റികളിൽ ഒന്ന് വീതവും ഹരിപ്പാട് രണ്ട് പേരും പത്രികകൾ സമർപ്പിച്ചു .