photo

ചേർത്തല:വീട്ടമ്മമാരുടെ വിഭവങ്ങൾക്ക് വിപണിയൊരുക്കി വനിതാ സെൽഫിയുടെ 'വീട്ടിലെ കട"യ്ക്ക് തുടക്കമായി.

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന വനിതാ സെൽഫിയുടെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർ വീടിനകത്തിരിന്നു ഉത്പ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിനായി ആരംഭിച്ച വീട്ടിലെ
കടയ്ക്ക് ബാങ്ക് ഹെഡ് ഓഫീസിനു സമീപമാണ് തുടക്കമായത്. വിവിധ തരം അച്ചാറുകളും ശുചീകരണ ഉത്പ്പന്നങ്ങളും വിവിധങ്ങളായ പൊടികളും മിതമായ നിരക്കിൽ ഇവിടെ നിന്ന് ലഭ്യമാകും.വൈകിട്ട് 3 മുതൽ ചായയും ലഘു പലഹാരങ്ങളും ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാടൻ ഭക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകും.
ഉദ്ഘാടന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.കെ.കുമാരൻ പാലിയേ​റ്റീവ് സൊസൈ​റ്റി സെക്രട്ടറി പി.ജെ.കുഞ്ഞപ്പൻ ആദ്യ വിൽപ്പന നിർവഹിച്ചു.
വനിതാ സെൽഫി രക്ഷാധികാരി സുദർശനാഭായി ടീച്ചർ,സെക്രട്ടറി അനിലാ ബോസ്,ഭരണ സമിതിയംഗം ​ടി.ആർ.ജഗദീശൻ,കാർഷിക ഉപദേശക സമിതി കൺവീനർ ജി.ഉദയപ്പൻ, ബാങ്ക് സെക്രട്ടറി പി.ഗീത എന്നിവർ സംസാരിച്ചു.വനിതാ സെൽഫി കോ-ഓർഡിനേ​റ്റർ പ്രസന്ന മുരളി സ്വാഗതം പറഞ്ഞു.