തുറവൂർ: മത്സ്യക്കൃഷിക്കായി കരാറുകാർ പാടത്ത് വെള്ളം കയറ്റിയതിനാൽ വീട്ടുമുറ്റം മുങ്ങിയതിനെത്തുടർന്ന്, ദളിത് കുടുംബത്തിലെ ഗൃഹനാഥന്റെ ചിതയൊരുക്കിയത് കട്ടയടുക്കി അതിനു മുകളിൽ. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് തിരുമല ഭാഗം പത്തിൽചിറ സോമന്റെ (63) മൃതദേഹമാണ് സംസ്കരിക്കാൻ മറ്റിടങ്ങൾ ഇല്ലാതിരുന്നതിനെത്തുടർന്ന് വെള്ളക്കെട്ടിൽ സിമന്റ് കട്ടകൾ അടുക്കിയ ശേഷം ചിതയൊരുക്കി ദഹിപ്പിച്ചത്.
തുറവൂർ കരിനിലങ്ങളുടെ സമീപത്താണ് സോമനും കുടുംബവും താമസിക്കുന്നത്. മത്സ്യക്കൃഷിയ്ക്കായി പാടത്ത് ഉപ്പുവെള്ളം കയറ്റിയതിനെത്തുടർന്നാണ് ഇവരുടെ വീട് ഉൾപ്പടെയുള്ള പ്രദേശം വെള്ളക്കെട്ടിലായി. മുറ്റത്തെ ഓരുവെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭാര്യ: ഓമന. മക്കൾ: ലക്ഷ്മി,അശ്വതി. മരുമകൻ: ഷൈജു