മാവേലിക്കര: പൂട്ടാറായ കടയിലെ സാധനങ്ങൾ വിറ്റൊഴിവാക്കുന്ന കച്ചവടക്കാരുടെ ശൈലിയിലാണ് ദീപാവലിയുടെ തൊട്ടുമുമ്പ് കേന്ദ്ര ധനകാര്യ മന്ത്രി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. സമ്പത്തികമാന്ദ്യവും അതുമൂലമുണ്ടാകുന്ന വൻപ്രതിസന്ധിയും പരിഹരിക്കാൻ സർക്കാർ ക്രിയാത്മമായ നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.