ചേർത്തല:എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ ഗാന്ധി സ്മാരക പ്രകൃതി കർഷക നാടൻ പശു സംരക്ഷണ സമിതിയുടെ പിന്തുണയോടെ നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമ ജ്യോതി ഫാർമർ പ്രൊഡൂസർ കമ്പനിയിൽ ട്രൈക്കോഡർമ്മ കൊണ്ടു സമ്പുഷ്ടീകരിച്ച ചാണകത്തിന്റെ ഉത്പാദനവും വിപണനവും ആരംഭിച്ചു. ആദ്യവിൽപ്പന സ്‌പൈസസ് ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ്.ശ്രീകണ്ഠൻ തമ്പി ഗാന്ധി നിർവഹിച്ചു.ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ ഏറ്റുവാങ്ങി.