മാവേലിക്കര: സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി മുൻ ചെയർമാൻ കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ സി.പി.എമ്മിൽ നിന്നു രാജിവച്ചു.

15-ാം വാർഡിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും സിറ്റിംഗ് കൗൺസിലറായ സതി കോമളനു പാർട്ടി വീണ്ടും സീറ്റ് നൽകിയതാണ് വിദ്യാധരൻ ഉണ്ണിത്താനെ പ്രകോപിപ്പിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും മറ്റ് ചുമതലകളും ഉപേക്ഷിച്ചെന്ന് അദ്ദേഹം അറിയിച്ചു. 2010ൽ സ്വതന്ത്രനായി മത്സരിച്ച വിദ്യാധരൻ ഉണ്ണിത്താനെ സി.പി.എം പിന്തുണയ്ക്കുകയും പിന്നീട് പാർട്ടി അംഗത്വം നൽകുകയുമായിരുന്നു.