മാവേലിക്കര: സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പാക്കുന്നതിന് മുമ്പ് മുന്നാക്ക സംവരണം നടപ്പിലാക്കാൻ തിരുമാനിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ധർണ്ണ നടത്താൻ വിശ്വകർമ്മ സഭ സംസ്ഥാന കൗൺസിൽ തീരുമാനിച്ചതായി സംസ്ഥാന സംഘടന സെക്രട്ടറി എൻ.മോഹൻദാസ് അറിയിച്ചു. 16ന് രാവിലെ 10നാണ് സമരം . യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.സതീഷ്.റ്റി പത്മനാഭൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ശങ്കരൻ, ട്രഷറർ ഡോ.ചന്ദ്രബാബു, ഗോകുലം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.