മാവേലിക്കര : സീറ്റ് വിഭജനത്തിൽ ധാരണ എത്താത്തതിനെത്തുടർന്ന് തഴക്കര പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒറ്റക്ക് മത്സരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ജി.ജിബോയ് അറിയിച്ചു. നിലവിൽ ഉണ്ടായിരുന്ന രണ്ട് സീറ്റുകൾ വിട്ടുനൽകാൻ യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് വിസമ്മതിച്ചതാണ് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഒരു സീറ്റ് മാത്രം നൽകാമെന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് എല്ലാ സീറ്റിലും മത്സരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. യോഗത്തിൽ പാർട്ടി സ്റ്റിയറിംഗ് കമ്മറ്റി അംഗം ജയിസ് ജോൺ വെട്ടിയാർ, അലക്സ്.സി മാത്യു, റെജി വഴുവാടി, പി.കൃഷ്ണപിള്ള, സിജ, എസ്.കെ നായർ, കെ.സി ജേക്കബ് എന്നിവർ സംസാരിച്ചു.