തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയ വിളക്ക് ഉത്സവം ഇന്ന് നടക്കും. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും. മുൻ വർഷങ്ങളിൽ 12 ആനപ്പുറത്ത് എഴുന്നള്ളത്തോടെ പതിനായിരങ്ങളെ സാക്ഷിയാക്കി ആഘോഷപൂർവം നടന്നിരുന്ന ഉത്സവം ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ പ്രധാന ചടങ്ങുകളോടെ രണ്ട് ഗജവീരന്മാരെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തുന്നത്. ഹരിപ്പാട് സ്കന്ദനും കണ്ടിയൂർ പ്രേംശങ്കറുമാണ് നരസിംഹമുർത്തിയുടെയും മഹാ സുദർശനമൂർത്തിയുടെയും തിടമ്പേറ്റുന്നത്. ഇന്ന് രാത്രി 9.30നാണ് ദർശന പ്രധാനമായ വലിയ വിളക്ക്.