ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വർണ്ണോത്സവം 2020 എന്ന പേരിൽ ശിശുദിനാഘോഷം ഇന്ന് രാവിലെ 11ന് ജവഹർബാലഭവനിൽ നടക്കും. കുട്ടികളുടെ പ്രസിഡന്റ് മരിയ എ.ജെ അധ്യക്ഷത വഹിക്കുന്ന പരിപാടികൾ കുട്ടികളുടെ പ്രധാനമന്ത്രി അൽഫോൻസാ ലാൽ മലയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ.അലക്സാണ്ടർ ശിശുദിന സന്ദേശം നൽകും.