മാന്നാർ : എണ്ണയ്ക്കാട്ട് അച്ചൻകോവിൽ ആറിന്റെ തീരത്ത് ചാരായം വാറ്റുന്നതിനിടെ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. 155 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും വള്ളങ്ങളും പിടിച്ചെടുത്തു.

കാഞ്ഞിറവിളയിൽ പ്രസാദ്, അഖിൽ ഭവനത്തിൽ നിതിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്നും ഓടിപ്പോയ സന്തോഷ്‌ ഭവനത്തിൽ സന്തോഷിനെതിരെ കേസെടുത്തു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി. അരുൺ കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു. കെ, പത്മകുമാർകെ. പി., ആകാശ് കുമാർ, ശ്രീജിത്ത്‌, നിഷാന്ത്, ജോജൻ ജോൺ എന്നിവർ പങ്കെടുത്തു.