അമ്പലപ്പുഴ: തീരദേശ റെയിൽപ്പാതയിൽ നീർക്കുന്നം ഘണ്ടാകർണസ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. 65 വയസുപ്രായം തോന്നിക്കും. ഇന്നലെ വൈകിട്ട് 7.45 നായിരുന്നു സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.