ആലപ്പുഴ : മാസങ്ങൾക്ക് മുമ്പ് വള്ളികുന്നത്ത് ആക്രമണത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസൻ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് കറ്റാനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഡി.സി.സി പ്രസിഡന്റ് എം.ലിജുവാണ് ഇന്നലെ സുഹൈലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സി.പി.എമ്മിന്റെ പ്രമുഖ നേതാവായ വി.എം.ഹാഷിറാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

സി.പി.എം പ്രവർത്തകരാണ് സുഹൈലിനെ ആക്രമിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ സുഹൈൽ ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ നിലയിലേക്ക് എത്തിയത്.