മുതുകുളം : മുതുകുളം സ്വദേശി മലേഷ്യയിൽ വെള്ളത്തിൽ വീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു . മുതുകുളം പഞ്ചായത്ത് 13 ാം വാർഡിൽ റാണി ഭവനത്തിൽ വിശ്വനാഥന്റെ മകൻ മധുവാണ് (42) മരിച്ചത്. മലേഷ്യയിൽ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു. ആറാം തീയതിയാണ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത് .
.മരണത്തെക്കുറിച്ച്കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .മരണത്തിൽ ദുരൂഹത ആരോപിച്ച് മധുവിന്റെ ബന്ധുക്കൾ കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.എം.ആരിഫ് എം.പി എന്നിവർക്ക് പരാതി നൽകി. നാലുവർഷം മുമ്പാണ് മധു മലേഷ്യയിൽ പോയത്. ഇതുവരെ അവധിക്ക് നാട്ടിൽ വന്നിട്ടില്ല. അവിവാഹിതനാണ്. മാതാവ്: പങ്കജാക്ഷി. സഹോദരങ്ങൾ: ഹരികൃഷ്ണൻ, ശ്രീകുമാർ, രാജേന്ദ്രൻ, രാജേശ്വരി.