ചേർത്തല: ബൈക്ക് ഇടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ യുവാവ് മരിച്ചു.എസ്.എൽ. പുരം പൂപ്പള്ളിക്കാവ് കുമ്പളത്തുചിറ പരേതനായ രാധാകൃഷ്ണന്റെ മകൻ മനു കൃഷ്ണൻ (24) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ പൂപ്പള്ളിക്കാവ് ക്ഷേത്രത്തിന് വടക്കായിരുന്നു അപകടം.മനു കൃഷ്ണൻ വിവാഹ വീട്ടിൽ നിന്നും നടന്നു വീട്ടിലേക്കു പോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംസ്‌കാരം നടത്തി. മാതാവ്: വിമല. സഹോദരൻ:രതികൃഷ്ണൻ.