ആലപ്പുഴ: കോസ്റ്റൽ ഡവലപ്പ്മെന്റ് ഫോറം സംസ്ഥാന സമിതി തീരുമാനപ്രകാരം സമിതിയുടെ സംസ്ഥാന ഭാരവാഹികളും ജില്ലാ
ഭാരവാഹികളും പ്രവർത്തകരും കേരള കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു.ലയനസമ്മേളനവും ലാൽ കോയിപ്പറമ്പിൽ അനുസ്മരണവും നാളെ രാവിലെ 10 ന് ആലപ്പുഴ അമല അകാദമി ആഡിറ്റോറിയത്തിൽ നടക്കും.കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്
ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് നേമം ലോറൻസ് അദ്ധ്യക്ഷത വഹിക്കും.