അംഗങ്ങളുടെ ഓണറേറിയം താരതമ്യേന കുറവ്
ആലപ്പുഴ: സംസ്ഥാന ഭരണത്തിന്റെ സെമി ഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി കുപ്പായമണിഞ്ഞവർ ആവേശത്തോടെ കളത്തിലിറങ്ങി കഴിഞ്ഞു. എങ്കിലും, ലഭിക്കുന്ന സ്ഥാനമാനങ്ങൾക്കപ്പുറം മികച്ച വരുമാനമെന്നത് ഇന്നും തദ്ദേശ ജനപ്രതിനിധികൾക്ക് കൈയെത്താദൂരത്താണ്. സേവനമനസ്ക്കരായി പൊതുരംഗത്തേക്കിറങ്ങുന്ന പലരും വാഹനക്കൂലിക്കും ഫോൺ റീച്ചാർജിനും പോലും ബുദ്ധിമുട്ടുന്നത് യാഥാർത്ഥ്യങ്ങളിൽ ചിലത് മാത്രം.നാട് മുഴുവൻ ഓടി നടക്കുന്നതിന് ഓരോ മാസവും വൻ ചെലവ് വരുന്നതായി ജനപ്രതിനിധികൾ പറയുന്നു. ജനപ്രതിനിധിയായാൽ പ്രദേശത്തെ എല്ലാ ചടങ്ങുകൾക്കും ക്ഷണമുണ്ടാകും. വെറും കൈയോടെ പോകാനാവാത്തതിനാൽ സംഭാവന ഇനത്തിലും നല്ലൊരു തുക മാറ്റിവയ്ക്കേണ്ടി വരും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് മാസം 13, 200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് 8, 200 രൂപയുമാണ് ലഭിക്കുക. ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് ലഭിക്കുന്നത് 7000 രൂപയും. തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറിനും കോർപ്പറേഷനുകൾക്കുമാണ്.
ഓണറേറിയം (രൂപയിൽ)
ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് - 13 200
വൈസ് പ്രസിഡന്റ് - 10,600
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ - 8, 200
അംഗങ്ങൾ - 7000
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് - 14,600
വൈസ് പ്രസിഡന്റ് - 12,000
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ - 8,800
അംഗങ്ങൾ - 7600
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് - 15,800
വൈസ് പ്രസിഡന്റ് - 13, 200
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ - 9400
അംഗങ്ങൾ - 8800
മുനിസിപ്പാലിറ്റി
ചെയർമാൻ - 14,600
വൈസ് ചെയർമാൻ - 12000
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ - 9400
കൗൺസിലർ - 7600
ഹാജർ ബത്ത
അദ്ധ്യക്ഷൻമാർക്ക് ഒരു യോഗത്തിൽ പങ്കെടുക്കുന്നതിന് 250 രൂപയും മെമ്പർമാർക്ക് 200 രൂപയും ഹാജർ ബത്തയുണ്ട്. ഒരു മാസം പരമാവധി 1250 രൂപയാണ് അദ്ധ്യക്ഷൻമാർക്ക് ഹാജർ ബത്ത എഴുതിയെടുക്കാനാവുക. മെമ്പർമാർക്ക് ആയിരവും.
ലെവി ബാദ്ധ്യത
ഇടതു പാർട്ടി മെമ്പർമാർ ഓണറേറിയത്തിൽ നിന്ന് നിശ്ചിത ശതമാനം തുക എല്ലാ മാസവും പാർട്ടിക്ക് ലെവിയായി കൊടുക്കണം.