sndp-charumoodu

ചാരുംമൂട് : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി എസ്. എൻ. ഡി. പി യോഗം ചാരുംമൂട് യൂണിയനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി. ചാരുംമൂട് എസ്. എൻ. എം ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പ് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ്‌ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അധ്യക്ഷത വഹിച്ചു. ലൈഫ് കെയർ ഹോസ്പിറ്റൽ എം.ഡി ഡോ.സുശീലൻ പ്രമേഹ ബോധവൽക്കരണ ക്ലാസെടുത്തു. യൂണിയൻ കൺവീനർ ബി. സത്യപാൽ സൗജന്യ മാസ്ക് വിതരണം നടത്തി. വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും വി. ചന്ദ്രബോസ് നന്ദി​യും പറഞ്ഞു. വന്ദന സുരേഷ്, ശ്രീകാന്ത്, സ്മിത, അർച്ചന പ്രദീപ്, രേഖ സുരേഷ്, മഹേഷ്‌ വെട്ടിക്കോട്, ജയപ്രകാശ്, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.