ആലപ്പുഴ: ദേശീയപാതയിൽ ചേപ്പാട് ഭാഗത്തെ അലൈൻമെന്റുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു.

കേരളത്തിൽ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള പൂർണ്ണ

ചുമതല കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും ദേശീയപാത അതോറിട്ടിയ്ക്കുമാണ്.
ചേപ്പാട് ഭാഗത്തെ അലൈൻമെന്റുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ള മുഴുവൻ
പരാതികളും ദേശീയപാത അതോറിട്ടിയ്ക്ക് കൈമാറിയിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു അധികാരവുമില്ല.

ചേപ്പാട് ഭാഗത്തെ അലൈൻമെന്റുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി നിർദ്ദേശം അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷന് മന്ത്രി ജി.സുധാകരൻ കത്ത് നൽകിയിട്ടുണ്ട്.അലൈൻമെന്റിന് അംഗീകാരം നൽകിയ ബി.ജെ.പി ഇപ്പോൾ സമരത്തിന് അനുഭാവം കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും പ്രസ്താവനയിൽ പറയുന്നു.